ചിറ്റൂർ: നിയമം സംരക്ഷിക്കേണ്ട അഭിഭാഷകനെ കഞ്ചാവുമായി പുതുനഗരം പോലീസ് അറസ്റ്റ് ചെയ്തു
അരക്കിലോ കഞ്ചാവുമായി അഭിഭാഷകനെ അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ ശ്രീജിത്തിനെയാണ് (30) പുതുനഗരം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. കൊല്ലങ്കോട് ഊട്ടറ സ്വദേശിയാണ്. സാമ്പത്തിക ഇടപാടിൽ നേരത്തെ ഇയാൾ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയിരുന്നു. വിദേശത്തേക്ക് ആളെ കയറ്റി വിടുന്നതുമായി ബന്ധപ്പെട്ടും കേസുണ്ടായിരുന്നു.