അടൂര്‍: ഏഴംകുളത്ത് ലോറിയിലേക്ക് മീൻ ലോഡ് ചെയ്യുന്നതിനിടെ യുവാവിന്റെ മൂക്കിൽ ചൂണ്ട കുടുങ്ങി;ചൂണ്ട മുറിച്ചു നീക്കി അടൂർ ഫയർ ഫോഴ്സ്
അടൂരിൽ ലോറിയിലേക്ക് മീൻ ലോഡ് ചെയ്യുന്നതിനിടെ യുവാവിന്റെ മൂക്കിൽ ചൂണ്ട കുടുങ്ങി.ഏഴകുളം തേപ്പുപാറ പനവിളയിൽ ഷിഫാസ് (29) ന്റെ മൂക്കിലാണ് ചൂണ്ട കുടുങ്ങിയത്.ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രി അധികൃതർ ഫയർ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. ലോറിയിലേക്ക് മീൻ ലോഡ് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ചൂണ്ടയുടെ നൂൽ ഷിഫാസിന്റെ കഴുത്തിൽ കുരുങ്ങുകയും നൂലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ചൂണ്ട അപ്രതീക്ഷിതമായി മൂക്കിൽ തുളഞ്ഞു കയറുകയുമായിരുന്നു.