കാസര്‍ഗോഡ്: കെ പി എസ് ടി എ പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര ചെർക്കളയിൽ നിന്നും ആരംഭിച്ചു
സർക്കാരിന്റെ വികലമായ പൊതു വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കെ പി എസ് ടി എ നടത്തുന്ന പൊതു വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര മാറ്റൊലി ചെർക്കളയിൽ നിന്നും ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.