കൊയിലാണ്ടി: മരണം അറിയിച്ചില്ല, ബാലുശ്ശേരിയിൽ യുവതിയുടെ മരണത്തിൽ ദുരൂഹത, അന്വേഷണം ആരംഭിച്ചതായി പോലീസ്
ബാലുശ്ശേരി: പൂനൂരിൽ ഭർതൃ വീട്ടിലെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ കുടുംബത്തിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്ത്. പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന(24)യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കൾ ബാലുശ്ശേരി പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വീട്ടുകാരെ കൂടുതൽ ചോദ്യം ചെയ്താലേ കാര്യത്തിൽ വ്യക്തത ലഭിക്കുവെന്നും ബാലുശ്ശേരി സി.ഐ ടി.പി ദിനേ