കണ്ണൂർ: മുള്ളൻകൊല്ലി' സിനിമക്കെതിരെ മനപ്പൂർവ്വമുള്ള ഡീ ഗ്രേഡിങ്ങ് നടക്കുന്നുവെന്ന് സംവിധായകൻ പ്രസ്ക്ലബിൽ പറഞ്ഞു
Kannur, Kannur | Sep 17, 2025 കണ്ണൂർ: മുള്ളൻ കൊല്ലി സിനിമ റിലീസ് ആയി ആദ്യ ഷോ കഴിയും മുമ്പേ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ വരാൻ തുടങ്ങയത് മനപ്പൂർവമുള്ള ഡി ഗ്രേഡിങിൻ്റെ ഭാഗമാണെന്ന് സിനിമയുടെ സംവിധായകൻ ബാബു ജോൺ ആരോപിച്ചു. ബുധനാഴ്ച്ച പകൽ 11.30 ഓടെ പ്രസ്ക്ലബിൽ മാധ്യമ പ്രവവർത്തകരോട് സംസാരിക്കുകയായിരുന്നു. സിനിമ കഴിയും മുൻപ് തന്നെ നെഗറ്റീവ് റിവ്യൂ വന്നു. മുൻകൂട്ടി തയ്യാറാക്കി വെച്ച തിരക്കഥ പോലെയാണിത് വന്നത്. ഹൈപ് ഉള്ള സിനിമകളെക്കുറിച്ച് നെഗറ്റിവ് റിവ്യൂ എഴുതുന്നത് ചിലർക്ക് വരുമാന മാർഗം ആണ്. നെഗറ്റീവ് റിവ്യൂ ഒഴിവാക്കാൻ അവരുടെ പോക്കറ്റിൽ പണം വെച്ചു കൊടുക്കേണ്ട അവസ്ഥയാണ്.