പീരുമേട്: വണ്ടൻമേട് മൈലാടുംപാറ കടുക്കാസിറ്റി മേഖലകൾ കരടി ഭീതിയിൽ #localissue
കൃഷിയിടങ്ങളിലും വീടുകള്‍ക്ക് പരിസരത്തുമുള്ള മണ്തിട്ടകളിലുള്ള തേന്‍കൂടുകള്‍ തേടിയാണ് കരടികള്‍ രാത്രികാലങ്ങളില്‍ ഇറങ്ങുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പത്തോളം പേരുടെ കൃഷിയിടങ്ങളില്‍ കരടികള്‍ എത്തി. ഒന്നിലധികം കരടികളാണ് രാത്രികാലങ്ങളില്‍ ഇറങ്ങുന്നത്. ജോലി കഴിഞ്ഞ് വൈകുന്നേരവും രാത്രിയിലും വീടുകളിലേക്ക് മടങ്ങുന്നവര്‍ ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ഇതിന് സമീപത്തു തന്നെ കടുക്കാസിറ്റി മേഖലകളില്‍ ആഴ്ചകളായി കരടി ഭീതി ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.