തലപ്പിള്ളി: പാർളിക്കാട് സെന്ററിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറി, മേഖലയിൽ വൈദ്യുതി തടസപ്പെട്ടു
പാർളിക്കാട് സെൻ്ററിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി. ഇലക്ട്രിക് പോസ്റ്റ് ലോറിക്ക് മുകളിലേക്ക് ഒടിഞ്ഞു തൂങ്ങി. ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ തൃശൂർ ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന മരത്തടികൾ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മേഖലയിലെ വൈദ്യുത ബന്ധം തടസ്സപ്പെട്ടു. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.