സുൽത്താൻബത്തേരി: കൊളകപ്പാറയിൽ കെഎസ്ആർടിസി ബസടിച്ച് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുട്ടിൽ പരിയാരം സ്വദേശിയും നിലവിൽ അമ്പലവയൽ ആയിരംകൊല്ലിയിൽ വാടകയ്ക്ക് താമസിക്കുകയും ആയിരുന്ന മുരളി ആണ് മരിച്ചത്. കൊളകപ്പാറ കവലയിൽ വച്ചായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു