വെെത്തിരി: കേരള സ്‌ക്രോപ്പ് മർച്ചന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി
പാഴ് വസ്തു ശേഖരണ മേഖലയിലെ കടന്നുകയറ്റം അവസാനിപ്പിച്ച് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് ആസിഫ് തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി KPA ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി.വയനാട് ജില്ലാ സെക്രട്ടറി പ്രജീഷ് കുമാർ വി സ്വാഗതം പറഞ്ഞു. വയനാട് ജില്ലാ പ്രസിഡണ്ട് എംസി ബാവ അധ്യക്ഷതവഹിച്ചു.