തിരുവനന്തപുരം: സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്തെന്ന് മന്ത്രി വീണാ ജോർജ് പള്ളിപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ പറഞ്ഞു
സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്താണെന്നും ഊർജസ്വലമായി കാര്യങ്ങൾ ചെയ്യുന്നതിനും ഇടപെടുന്നതിനും ഓരോ സ്ത്രീയും ആരോഗ്യമുള്ളവരായിരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പള്ളിപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം എല്ലാത്തരത്തിലും മാറുകയാണെന്നും സ്ത്രീകളുടെ ആരോഗ്യ കാര്യത്തിൽ ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.