വെെത്തിരി: പുഴമുടി പാലത്തിന് സമീപം സ്വകാര്യ ബസിൽ യാത്രക്കിടെ തീയ്യും പുകയും, യാത്രക്കാർ ഇറങ്ങിയോടി
കൽപ്പറ്റ പടിഞ്ഞാറത്തറ റൂട്ടിൽ പുഴമുടി പാലത്തിന് സമീപമാണ് സ്വകാര്യബസ്സിൽ യാത്രക്കിടെ തീയും പുകയും ഉയർന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ബസ്സിൽ നിന്ന് തീയ്യും പുകയും ഉയരുന്നത് കണ്ട് ഭയന്ന് യാത്രക്കാർ ഇറങ്ങിയോടി. ഷോട്ട് സർക്യൂട്ട് ആണ് ബസ്സിൽ നിന്ന് തീയ്യും പുകയും ഉയരാൻ കാരണം. യാത്രക്കാർ ബസ്സിൽ നിന്ന് പെട്ടെന്ന് ഇറങ്ങിയത് കാരണം വൻ അപകടമാണ് ഒഴിവായത്.