കണയന്നൂർ: സ്ത്രീകൾക്ക് സൗജന്യ കൗൺസിലിംഗ് ഉറപ്പാക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി എറണാകുളം വൈഎംസിഎ ഹാളിൽ പറഞ്ഞു
സ്ത്രീകൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ സൗജന്യ കൗൺസിലിംഗ് ശക്തമാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഇന്ന് വൈകിട്ട് 3 30ന് പറഞ്ഞു. എറണാകുളം വൈ എം സി എ ഹാളിൽ നടന്ന ജില്ലാതല അദാലത്തിന് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അധ്യക്ഷ.രണ്ടുദിവസങ്ങളിലായി നടക്കുന്ന ജില്ലാതല അദാലത്തിന്റെ ആദ്യദിനം 21 പരാതികൾ തീർപ്പാക്കി. 80 പരാതികളാണ് പരിഗണിച്ചത്. 5 പരാതികളിൽ റിപ്പോർട്ട് തേടുകയും 54 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെക്കുകയും ചെയ്തു.