പറവൂർ: എടയാർ വ്യവസായ മേഖലയിൽ തീപിടുത്തത്തിൽ 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക നിഗമനം
എടയാർ വ്യവസായ മേഖലയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ ഉണ്ടായ തീപിടിത്തത്തിൽ 20 ലക്ഷം രൂപയിലേറെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.പുലർച്ചയാണ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തെ സ്വകാര്യ മറൈൻ സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായത്.ഏലൂർ,കളമശ്ശേരി എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഒന്നരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.