ചാവക്കാട്: തൊട്ടാപ്പ് ലൈറ്റ് ഹൗസിൽ യുവാക്കൾ ഗുണ്ട് പൊട്ടിച്ച സംഭവം, ബോംബ്, ഡോഗ് സ്ക്വാഡുകളും വിരലടയാള വിദഗ്ധരും പരിശോധ നടത്തി
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി യുവാക്കൾ ഗുണ്ട് പൊട്ടിച്ചു സംഭവത്തിൽ ബോംബ്, ഡോഗ് സ്ക്വാഡുകളും വിരലടയായ വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തൃശ്ശൂരിൽ നിന്നുള്ള സംഘമാണ് ലൈറ്റ് ഹൗസിൽ പരിശോധന നടത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു പരിശോധന. എസ്.ഐ വിക്ടർ ഡേവിസ്, ഡോഗ് ആനി, സയന്റിഫിക് ഓഫീസർ ഷംന എന്നിവർ നേതൃത്വം നൽകി.