മണ്ണാർക്കാട്: ചീനിക്കപ്പാറയില്‍ വീട്ടമ്മയ്ക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം, പുലിയിറങ്ങിയതെന്ന് സംശയം
ചീനിക്കപ്പാറയില്‍ വീട്ടമ്മയ്ക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം. പുലിയിറങ്ങിയതാണെന്നാണ് സംശയം. ഇത് രണ്ടാം തവണയാണ് വീട്ടമ്മക്ക് നേരെ വന്യജീവി ആക്രമണമുണ്ടാവുന്നത്. പരിക്കേറ്റ ചെട്ടിപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ സാന്റിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇന്ന് ഉച്ചയോടെയാണ് സംഭവം. അടുക്കളക്ക് പുറത്തേക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ബഹളം വെച്ചതോടെ ഓടി മറയുകയായിരുന്നു. പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മാസങ്ങളായി വിവിധ സ്ഥലങ്ങളിൽ പുലിഭീതി നിലനിൽക്കുന്നുണ്ട്.