കുന്നത്തൂർ: കടപുഴ-കാരാളിമുക്ക് റോഡിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു യുവാവിന് പരിക്കേറ്റു
കടപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിക്ക് പിന്നിൽ ബൈക്കിടിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. അപകടത്തിൽ പടിഞ്ഞാറെ കല്ലട സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.