മൂവാറ്റുപുഴ: മൂവാറ്റുപുഴ വാളകത്ത് വീടിൻറെ പോർച്ചിൽ കിടന്ന കാറും സ്കൂട്ടറും കത്തി നശിച്ചു
മൂവാറ്റുപുഴ വാളകത്ത് വീടിൻറെ കാർപോർച്ചിൽ കിടന്ന് സ്കൂട്ടറും കാറും കത്തി നശിച്ചു.വാളകം സ്വദേശി വിൽസൺ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തീപിടുത്തം ഉണ്ടായത്.തീപിടുത്തത്തെ തുടർന്ന് വീടിൻറെ മുറിക്കകത്തുണ്ടായിരുന്ന കമ്പ്യൂട്ടറും കത്തി നശിച്ചു.തീപിടുത്തത്തിന്റെ വിവരം അറിഞ്ഞ മൂവാറ്റുപുഴയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അടച്ചത്.എന്താണ് തീ പിടിക്കാനുള്ള കാരണം എന്ന് വ്യക്തമായിട്ടില്ല.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.