തിരൂര്‍: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുറ്റിപ്പുറം ടൗണിൽ നിന്ന് യുവാവ് പോലീസ് പിടിയിൽ.
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. പേരശ്ശന്നൂർ സ്വദേശിയായ ഷഹബാസ് (30) ആണ് അറസ്റ്റിലായത്. പട്രോളിംഗിനിടെ പോലീസിനെ കണ്ടപ്പോൾ സംശയകരമായി പെരുമാറിയ ഷഹബാസിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന 1.260 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന്, പോലീസ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ഷഹബാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.