ചങ്ങനാശ്ശേരി: ആലപ്പുഴയിൽ നടക്കുന്ന CPI സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയ്ക്ക് ചങ്ങനാശ്ശേരിയിൽ സ്വീകരണം നൽകി
ഇന്നു വൈകുന്നേരം 3 മണിക്കാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. CPI 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ആയിരുന്നു പരിപാടി. ജാഥാ ക്യാപ്റ്റൻ കെ.വി വസന്തകുമാർ, വൈസ് ക്യാപ്റ്റൻ എ. അധീൻ, ജാഥാ ഡയറക്ടർ പി കെ മൂർത്തി, കമ്മിറ്റി അംഗങ്ങളായ ആർ സജിലാൽ, സി.കെ ആശ എംഎൽഎ, എ. ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, അനീഷ് മലരിക്കൽ എന്നിവർ സംസാരിച്ചു