നെയ്യാറ്റിൻക്കര: പാറശ്ശാല അഗ്നിരക്ഷാ നിലയത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു
ജനങ്ങൾക്ക് സ്വന്തം അനുഭവത്തിൽ നിന്ന് നേരിട്ട് ബോധ്യപ്പെടുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒൻപത് വർഷത്തിൽ സംസ്ഥാനത്ത് സംഭവിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പഞ്ചായത്ത് തലം മുതൽ പ്രകടമായ മാറ്റമാണ് സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. പാറശ്ശാലയിൽ പുതിയ അഗ്നിരക്ഷാ നിലയം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.