തിരുവനന്തപുരം: വെള്ളനാട്-ഈസ്റ്റ് ഫോർട്ട് റൂട്ടിൽ പുതിയ KSRTC സർവീസ് പരിഗണനയിൽ, കളക്ടറേറ്റിൽ യോഗം ചേർന്നു
ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി പരിധിയിൽ വെള്ളനാട്-ഈസ്റ്റ് ഫോർട്ട് റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവ്വീസ്സിന് അനുമതി നൽകുന്നത് പരിഗണനയിൽ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി മേഖലാ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. പുതിയ പെർമിറ്റ്, പെർമിറ്റ് പുതുക്കൽ, പെർമിറ്റ് പേര് മാറ്റൽ എന്നിവ ഉൾപ്പെടെ 35 അപേക്ഷകൾ യോഗത്തിൽ പരിഗണിച്ചു.