തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ അന്തിക്കാട് പോലീസ് പിടികൂടി
പാലക്കാട് അമ്പലപ്പാറ കടമ്പൂർ സ്വദേശി കല്ലിങ്ങൽ വീട്ടിൽ 24 വയസുള്ള നിതിൻ ഗോകുലിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മോധാവി വി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു, എ.എസ്.ഐ പ്രസാദ്, ജി.എസ്.സി.പി.ഒ മാരായ ജീവൻ ഇ.എസ്, ഉമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.