കാസര്‍ഗോഡ്: സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിങ് നടത്തി
സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ ടി കെ രാമകൃഷ്ണൻ കാസർകോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച ഹീയറിംഗ് നടത്തി പരാതികൾ പരിഗണിച്ചു. ഇപ്പോഴും വിവരങ്ങൾ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്നും ഇതിന് പ്രധാനകാരണം വിവരവും നൽകാൻ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ലെന്നും ഇന്ന് 15 പരാതികൾ പരിഗണിച്ചെന്നും കമ്മീഷണർ ഹിയറിങ്ങിനു ശേഷം ഉച്ചയോടെ പറഞ്ഞു