മൂവാറ്റുപുഴ: MC റോഡിൽ ഉന്നക്കൂപ്പയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം
എംസി റോഡിൽ ഉന്നക്കൂപ്പയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 11.30 ടെയാണ് കോട്ടയം ഭാഗത്തുനിന്നും ബാംഗ്ലൂർക്ക് ഷൂസുകളും ആയി പോവുകയായിരുന്ന കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടത്. ഉന്നക്കൂപ്പവളവിൽ എതിർ ഭാഗത്തു നിന്നും തെറ്റായ ദിശയിൽ കയറിവന്ന കാറിനെ ഇടിക്കാതിരിക്കാൻ ലോറി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ കണ്ടെയ്നർ ലോറി മറിയുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. ആസാം സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ആർക്കും പരിക്കുകൾ ഇല്ല. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.