തിരൂര്‍: വളാഞ്ചേരി നഗരസഭാ പരിധിയില്‍ അനധികൃത മത്സ്യ കച്ചവടം നടത്തുന്നവരെ കണ്ടെത്താൻ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി
വളാഞ്ചേരി നഗരസഭാ പരിധിയില്‍ രാത്രി സമയങ്ങളില്‍ അനധികൃത മത്സൃകച്ചവടം നടത്തുന്നവരെ കണ്ടെത്താൻ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. അനധികൃതമായി വാഹനങ്ങളില്‍ കച്ചവടം ചെയ്തിരുന്ന മത്സ്യ കച്ചവടക്കാരെ ഒഴിവാക്കി. നഗരത്തിലെ നാല് റോഡുകളിലായി കച്ചവടം നടത്തിയിരുന്ന മുഴുവന്‍ പേരേയും ഒഴിപ്പിച്ചു. പരിശോധക്ക് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ടി.പി.മുഹമ്മദ് അഷ്‌റഫ് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ സെക്രട്ടറി എച്ച്.സീന പറഞ്ഞു.