അമ്പലപ്പുഴ: വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ്. ജില്ലയിലെ ആദ്യ ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു.എ.ഡി.എം. വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, തഹസീല്‍ദാര്‍മാരായ എസ്. അന്‍വര്‍, പി.വി. ജയേഷ് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.