കണയന്നൂർ: കസ്റ്റഡിയിൽ എടുത്തവരുമായി പോയ പോലീസ് ബസ് ഡ്രൈവർ മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിച്ച വീഡിയോ പുറത്ത്
കസ്റ്റഡിയിലെടുത്ത ആളുകളുമായി പോയ പോലീസ് ഡ്രൈവർ ഫോണിൽ സംസാരിച്ചു വാഹനം ഓടിച്ചതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.മറൈൻഡ്രൈവിൽ കുർബാന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയ പോലീസ് ബസ്സിന്റെ ഡ്രൈവർ ആണ് ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത ആളുകളാണ് ദൃശ്യങ്ങൾ പകർത്തിയത്.വീഡിയോ എടുക്കുന്നത് കണ്ടതോടെ പോലീസുകാരൻ ഫോൺ താഴെ വെച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.