കോഴിക്കോട്: മൂന്ന് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി പിടിയിൽ, കോഴിക്കോട്ട് സി.പി.ഐ പ്രാദേശിക നേതാവിനെ പാർട്ടി പുറത്താക്കി
മുക്കം: ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി പിടികൂടിയ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സി.പി.ഐ ചെറുവാടി ബ്രാഞ്ച് സെക്രട്ടറി വി.വി നൗഷാദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായാണ് സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ ഇന്ന് രാത്രി എട്ടിന് പ്രസ്താവനയിൽ അറിയിച്ചത്.