തിരുവല്ല: വെണ്ണിക്കുളത്ത് ജിം ട്രെയിനറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.
ജിംനേഷ്യത്തിലെ സംഘർഷത്തിൽ ജിം ട്രെയിനറെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു യുവാക്കളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് മരുതുകാലായിൽ ഷിജിൻ ഷാജഹാൻ (24), കീഴ് വായ്പൂര് മണ്ണുംപുറം കുളത്തുങ്കൽ ബിൻസൺ കെ മാത്യൂ (28) എന്നിവരാണ് പിടിയിലായത്.വെണ്ണിക്കുളത്തുള്ള പെഗാസസ് ജിംനേഷ്യത്തിൽ പ്രാക്ടീസിനു വന്ന ഷിജിൻ ഷാജഹാനെ ജിമ്മിനുള്ളിൽ ലഹരിവസ്തു ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധംകൊണ്ട് ജിം ട്രെയിനറായ അലൻ റോയിയെ ആഗസ്റ്റ് 1ന് വൈകിട്ട് 06.30ന് ഷിജിൻ ഉൾപ്പെടെയുള്ള 5 പ്രതികൾ ചേർന്ന് മർദ്ധിച്ചു.