കണ്ണൂർ: സൈറൺ മുഴക്കം, കളക്ടർക്കും സി.ഐ ജിക്കുമെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം
Kannur, Kannur | Sep 15, 2025 ജില്ലാ കളക്ടർക്കും കണ്ണൂർ റെയ്ഞ്ച് ഡിഐജിക്കു മെതിരെ കടുത്ത വിമർശനവുമായി കോർപറേഷ ൻ കൗൺസിൽ യോഗം. കോർപറേഷൻ ദിനേന 3 നേരം മുഴക്കുന്ന സൈറൺ നിർത്തലാക്കാൻ റെയ് ഞ്ച് DIG യും ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീ ഷണറും കത്ത് നൽകിയിരുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച്ച പകൽ 11 ഓടെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭരണ പ്രതിപക്ഷ ഭേദമന്യേ കൗൺസിൽ അംഗങ്ങൾ വിമർശനം അഴിച്ചുവിട്ടത്.കളക്ടർ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് മേയർ മുസ്ലീഹ് മഠത്തിൽ കൗൺസിൽ യോഗത്തിൽ പറഞ്ഞു. പരാതിക്കാ രനെ കളക്ടറുടെ സാന്നിധ്യത്തിൽ കോർപറേഷ നിൽ വിളിച്ചു വരുത്താനും തീരുമാനമെടുത്തു.