അവസാനം ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 140.20 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 1937 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1200 ഘനയടി വെള്ളമാണ് സെക്കന്റില്‍ തമിഴ്നാട് ടണല്‍ മാര്‍ഗം കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ജലനിരപ്പ് 140 അടിയില്‍ എത്തിയിരുന്നു. ഇതോടെ തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പും നല്കി. നിലവില്‍ മഴ മാറി നില്ക്കുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍.