തൃശൂർ: മനക്കൊടി പാടത്ത് വൃദ്ധനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ പൂത്തോൾ മാടമ്പി ലൈൻ സ്വദേശി തടത്തിൽ വീട്ടിൽ ഷാജിയാണ് മരിച്ചത്. 62 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെ പുള്ള് പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് അന്തിക്കാട് പടവിന് സമീപത്തെ കെഎൽഡിസി കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ബണ്ടിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. ധരിച്ചിരുന്ന ഷർട്ടിൽ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസൻസിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.