മുകുന്ദപുരം: ആറാട്ടുപുഴ ക്ഷേത്ര കവാടത്തിന് സമീപം കാർ മരത്തിൽ ഇടിച്ചു.
ആറാട്ടുപുഴ ക്ഷേത്ര കവാടത്തിന് സമീപം കാർ മരത്തിൽ ഇടിച്ചു. വ്യാഴാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. ആറാട്ടുപുഴ ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വട്ടം തിരിഞ്ഞ കാർ എതിർ വശത്തെ കാനയിൽ വീണു. അടാട്ട് സ്വദേശികളായ അച്ഛൻ അമ്മ മകൻ എന്നിവരടങ്ങിയ കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത് .പരിക്കേറ്റ ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിലെ എയർബാഗുകൾ പുറത്ത് വന്ന നിലയിലാണ്