വെള്ളരിക്കുണ്ട്: പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനാംഗമായ ചിറ്റാരിക്കാൽ സ്വദേശി രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സുരക്ഷ സേനാംഗമായ ചിറ്റാരിക്കാൽ സ്വദേശി രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു. എസ് പി ജി സേനയിലെ അംഗമായ ചിറ്റാരിക്കാൽ മണ്ഡപത്തെ ഷിൻസ് തലച്ചിറയാണ് 45 മരിച്ചത്. 9 വർഷമായി നരേന്ദ്രമോദിയുടെ എസ്പിജി ഗ്രൂപ്പിൽ അംഗമായിരുന്നു. തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ്.ഭാര്യ ജെസ്മി മക്കൾ ഫിയോണ,ഫെബിൻ.ഷിൻസിന്റെ ഭൗതികശരീരം സെപ്റ്റംബർ 19 ന് വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ ബുധനാഴ്ച അറിയിച്ചു