ഇടുക്കി: അഖില കേരള വിശ്വകർമ്മ മഹാസഭ ഇടുക്കി യൂണിയൻ ചെറുതോണിയിൽ വിശ്വകർമ ദിനാചരണം സംഘടിപ്പിച്ചു
Idukki, Idukki | Sep 17, 2025 അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഇടുക്കി യൂണിയന്റെ നേതൃത്വത്തില്‍ ആണ് വിശ്വകര്‍മ്മ ദിനാചരണം സംഘടിപ്പിച്ചത്. ചെറുതോണി പോലിസ് സൊസൈറ്റി ഹാളില്‍ പി ആര്‍ ദേവദാസ് നഗറിലായിരുന്നു പരിപാടി. യൂണിയന്‍ പ്രസിഡന്റ് വി എം ബിജു പതാക ഉയര്‍ത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി പി കെ തമ്പി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് ബൈജു അഞ്ചന്‍കുന്നേല്‍ വിശ്വകര്‍മ്മ സന്ദേശം നല്‍കി.