പൊന്നാനി: പന്താവൂർ പാടത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു
കുറ്റിപ്പുറം - തൃശൂർ സംസ്ഥാനപാതയിൽ പന്താവൂർ പാടത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു. റോഡരികിലെ മരത്തിലിടിച്ചാണ് മറിഞ്ഞത്. എടപ്പാൾ ഭാഗത്തു നിന്നും ചങ്ങരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്നവരെ നിസ്സാര പരിക്കുകളോടെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.