ഏറനാട്: മെഡിസെപ്പ് ആനുകൂല്യം നിഷേധിച്ച പരപ്പനങ്ങാടി സ്വദേശിക്ക് ചികിത്സ ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് ജില്ല ഉപഭോക്തൃ കമ്മീഷൻ
പരപ്പനങ്ങാടി നെടുവയിലെ ശ്രീമന്ദിരം വീട്ടിൽ ഉണ്ണിയുടെ പരാതിയിൽ ചികിത്സാ ചെലവ് 52,817 രൂപയും നഷ്ട പരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി പ്രകാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. മെഡിസെപ്പ് പദ്ധതി പ്രകാരം ചികിത്സക്ക് മുമ്പേ ഇൻഷ്വറൻസ് കമ്പനിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും മെഡിസെപ് പദ്ധതി ക്യാഷ്ലെസ് പദ്ധതിയാണെന്നും മുൻകൂർ അനുമതിയില്ലാതെ ചികിത്സ നടത്തിയതിനാൽ ആനുകൂല്യം നൽകാനാകില്ലെന്നുമറിയിച്ചതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി ബോധിച്ചത്