ഏറനാട്: മഞ്ചേരി നിരന്ന പറമ്പിൽ പോലീസ് നടത്തിയ പരിശോധനയിൽ ലഹരിയുമായി രണ്ടു പേർ പിടിയിൽ
മഞ്ചേരിയിൽ വൻ രാസലഹരി വേട്ട, വിൽപ്പനക്കായി സൂക്ഷിച്ച 30 ഗ്രാം MDMA യുമായി രണ്ടുപേർ മഞ്ചേരി പോലീസിന്റെ പിടിയിൽ.മഞ്ചേരി അരീക്കോട് കാരാപറമ്പ് പൂക്കളത്തൂർ തൃപ്പനച്ചി മേഖലകളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അധിമാരക ലഹരി വിഭാഗത്തിൽപ്പെട്ട MDMA വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ട തൃപ്പനച്ചി പാലക്കാട് സ്വദേശി പൊറ്റയിൽ വീട്ടിൽ മലയൻ ഷാഹുൽ ഹമീദ്,കാരപ്പറമ്പ് കൂട്ടാവ് സ്വേദേശി കാണപറമ്പത്ത് വീട്ടിൽ സജ്മീർ എന്നിവരെയാണ് പിടികൂടിയത്.