മണ്ണാർക്കാട്: കല്ലടിക്കോട് കോങ്ങാട് യുവാവിനെ ക്വാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോങ്ങാട് പഞ്ചായത്തിലെ ചെറായക്ക് സമീപം കീരിപ്പാറ ചാത്തം പള്ളിയാലിൽ ക്വാറി കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലാപ്പറ്റ കോണിക്കഴി ഡോ. രമേശ് ബാബുവിന്റെ മകൻ രാമകൃഷ്ണനാണ് മരിച്ചത് ഇന്ന് രാവിലെ 11:30 യോടെയാണ് മൃതദേഹം കുളത്തിൽ നാട്ടുകാർ കണ്ടത്. വിവരമറിയിച്ച പ്രകാരം കോങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു ബുധനാഴ്ച രാത്രി 9 മണി മുതൽ യുവാവിനെ കാണാനില്ലെന്ന പരാതി കോങ്ങാട് പോലീസിൽ ലഭിച്ചിരുന്നു