തിരൂരങ്ങാടി: 12 കിലോഗ്രാം കഞ്ചാവുമായി വേങ്ങരയിൽ മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
എക്സൈസ് ഉത്തരമേഖല കമ്മീഷണർ സ്ക്വാഡും പരപ്പനങ്ങാടി എക്സൈസ് റേഞ്ച് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പശ്ചിമ ബംഗാൾ ബർധമാൻ സ്വദേശികളായ നിലു പണ്ഡിറ്റ്, അബ്ദുൾ ബറാൽ, ബിർഭും സ്വദേശി വിനോദ് ലെറ്റ് എന്നിവരെയാണ് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് പിടികൂടിയത്. കഞ്ചാവ് സ്വീകരിക്കാനെത്തിയ വ്യക്തികളെക്കുറിച്ച് വിവരം ലഭ്യമായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.