നിലമ്പൂർ: കാട്ടാന ശല്യം തടയാൻ ഇടിവണ്ണ ഭാഗത്തെ സോളാർ വൈദ്യുത വേലിയുടെ പുനർനിർമ്മാണം ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ പൂർത്തിയായി
മൂലേപ്പാടം - ഇടിവണ്ണ ഭാഗത്തെ കാട്ടാന ശല്യം തടയാൻ സോളാർ വൈദ്യുത വേലി പുനർ നിർമ്മിച്ച് വനംവകുപ്പ്. കാട്ടാന ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി വനപാലകർ രംഗത്തിറങ്ങിയത്. മൂലേപ്പാടം മുതൽഎച്ച് ബ്ലോക്ക് വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗത്താണ് സോളാർ വൈദ്യുത വേലി പുനർ നിർമ്മിച്ചത്. കാട്ടാനകളെ പ്രതിരോധിക്കുന്ന രീതിയിൽ ഒറ്റ ലൈൻ സംവിധാനമാണ് ഈ രണ്ടര കിലോമീറ്റർ ഭാഗത്ത് നടപ്പാക്കിയിട്ടുള്ളത്