ദേവികുളം: മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം, 3 ഡ്രൈവർമാരുടെ ലൈസൻസ് എംവിഡി സസ്പെൻ്റ് ചെയ്തു
മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് നിലവില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇവരുടെ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. യൂബര്‍ ടാക്‌സി ഡ്രൈവറില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കൂടുതല്‍ പരാതിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരുന്നു.