ഉടുമ്പൻചോല: തൂക്കുപാലത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി, സ്വകാര്യ സ്ഥാപന ജീവനക്കാർ മർദ്ദിച്ചതിലുള്ള മനോവിഷമം മൂലമെന്ന് ആരോപണം
തൂക്കുപാലത്ത് വര്‍ഷങ്ങളായി ഓട്ടോ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ആളാണ് സോണി. കഴിഞ്ഞ ദിവസം ടൗണില്‍ പ്രവര്‍ത്തിയ്ക്കുന്ന സോണി ഫിഷറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായി ഇയാള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ജീവനക്കാര്‍ ഇയാളെ മര്‍ദിച്ചതയാണ് ആരോപണം. ഇതേ തുടര്‍ന്ന് ഉണ്ടായ മനോവിഷമത്തെ തുടര്‍ന്ന് സോണി രാത്രിയോടെ ജീവന്‍ ഒടുക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.