പെരിന്തല്‍മണ്ണ: മോട്ടോര്‍ വാഹന വകുപ്പ് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനസദസ് നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
മോട്ടോര്‍വാഹനവകുപ്പ് പെരിന്തല്‍മണ്ണ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ജനസദസ്സ് സംഘടിപ്പിച്ചു. നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി ഷാജി അധ്യക്ഷനായി. ആര്‍.ടി.ഒ പി എ നസീര്‍, ജോയിൻ്റ് ആര്‍.ടി.ഒ എം രമേശ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍ കരീം തുടങ്ങിയവർ സംസാരിച്ചു.