മണ്ണാർക്കാട്: മണ്ണാർക്കാട് ടൗണിലും കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലും കേന്ദ്രസേനയും പോലീസും റൂട്ട് മാർച്ച് നടത്തി
ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ണാർക്കാട് വിവിധ ഭാഗങ്ങളിൽ കേന്ദ്രസേനയും പോലീസും റൂട്ട് മാർച്ച് നടത്തി ,ഏപ്രിൽ 26ന് നടക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷാ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്. മണ്ണാർക്കാട് വിവിധ ഭാഗങ്ങളിലാണ് കേന്ദ്ര സേന സിആർപിഎഫ് 97 ബറ്റാലിയനും മണ്ണാർക്കാട് പോലീസും മാർച്ച് നടത്തിയത് .രാവിലെ കാഞ്ഞിരപ്പുഴ കല്ലാoകുഴിയിലും തുടർന്ന് മണ്ണാർക്കാട് ടൗണിലുമായി നടന്ന റൂട്ട് മാർച്ചിൽ 60 ഓളം കേന്ദ്രസേന അംഗങ്ങൾ പങ്കെടുത്തു