പൊന്നാനി: തൃശൂർ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാളാച്ചാൽ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട്പേർക്ക് പരിക്കേറ്റു
തൃശൂർ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാളാച്ചാൽ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട്പേർക്ക് പരിക്കേറ്റു. കാളാച്ചാൽ കൊടക്കാട്ട് കുന്ന് കൊടക്കാട്ട് വളപ്പിൽ വാസു, പെരുമ്പിലാവ് പെരുന്തറ വീട്ടിൽ സുഹൈൽ എന്നിവർക്കാണ് പരിക്കേറ്റ്. എടപ്പാളിലേക്ക് പോകുകയായിരുന്ന സുഹൈലിന്റെ ബൈക്ക് റോഡ് മുറിച്ചു കടക്കുന്ന വാസുവിൻ്റെ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരേയും നാടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.