പൊന്നാനി: ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത് സെന്ററിൽ നിയന്ത്രണ വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത് സെന്ററിൽ നിയന്ത്രണ വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം,കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു, ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഒരു മണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.