അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുതുവൽ വീട്ടിൽ അനീഷിന്റെ മകൾ അൻഷിദയുടെ സ്വർണാഭരണങ്ങളാണ് കഴിഞ്ഞ ദിവസം പകൽ മോഷ്ടാവ് കവർന്നത്. വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മോതിരം ഊരാൻ ശ്രമിച്ചപ്പോൾ കുട്ടി കരഞ്ഞതോടെ മോഷ്ടാവ് അടുക്കള വഴി രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.