പൊന്നാനി: ദോത്തി ചാലഞ്ച് അഴിമതി മറക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ജലീൽ എംഎൽഎ ഇന്ന് തൻറെ വസതിയിൽ പറഞ്ഞു
200രൂപ പോലും വിലയില്ലാത്ത തുണിയാണ് 'ദോത്തി ചാലഞ്ച്' എന്ന പേരിൽ വിറ്റതെന്ന് കെ ടി ജലീൽ എം എൽ എ,പി കെ ഫിറോസിന് മറുപടി നൽകാൻ ഇന്ന് 4 മണിക്ക് തന്റെ വസതിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ, ഈ ചലഞ്ചിലൂടെ ലഭിച്ച തുകകൊണ്ട് കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ താൻ വെളിച്ചത്ത് കൊണ്ടുവന്നപ്പോൾ അത് മറക്കാനാണ് തനിക്കെതിരെ മലയാളം സർവ്വകലാശാല ഭൂമി വിഷയം എടുത്തിട്ടുള്ളതെന്നും ജലീൽ പറഞ്ഞു.