ദേവികുളം: ലോക്ക് ഹാട്ടിലെ ടോൾ പ്ലാസക്ക് സമീപം എത്തിയ കാട്ടുകൊമ്പൻ പടയപ്പയുടെ ദൃശ്യങ്ങൾ പുറത്ത്
ദേശീയ പാതയിലൂടെ എത്തിയ വാഹനങ്ങള്‍ ആന തടഞ്ഞു. ഏതാനും സമയം പ്രദേശത്ത് നിലയുറപ്പിച്ച ശേഷമാണ് കാട്ട് കൊമ്പന് സ്ഥലത്ത് നിന്നും മാറിയത്. മൂന്നാറില്‍ ജനവാസ മേഖലയിലെത്തിയ കാട്ട് കൊമ്പന് പടയപ്പ റേഷന്‍ കടയും തകര്‍ത്തു. ലോവര്‍ ഡിവിഷനിലെ റേഷന്‍ കടയുടെ ജനല്‍ ചില്ലുകളാണ് തകര്‍ത്തത്. കൂടാതെ ഇടമലക്കുടിയിലും കാട്ടാന ആക്രമണം ഉണ്ടായി. കാട്ടാനക്കൂട്ടം ഷെഡ്ഡ്കുടിയില് വീടുകള്‍ തകര്‍ത്തു. കുട്ടികള്‍ അടക്കമുള്ളവര്‍ വീട്ടില്‍ ഉറങ്ങി കിടക്കുമ്പോഴായിരുന്നു ആക്രമണം. അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ത്തു. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ സമീപത്തെ അങ്കണവാടി തകര്‍ന്നിരുന്നു.